X

സംവിധായകന്‍ കെ.കെ ഹരിദാസ് അന്തരിച്ചു

കൊച്ചി: സംവിധായകന്‍ കെ.കെ ഹരിദാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ അല്‍പം മുമ്പായിരുന്നു അന്ത്യം.

വധു ഡോക്ടറാണ്, കല്യാണപിറ്റേന്ന്, കിണ്ണം കട്ട കള്ളന്‍ തുടങ്ങി ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൊക്കരക്കോ, കാക്കക്കും പൂച്ചക്കും കല്യാണം, പഞ്ചപാണ്ഡവര്‍, സി.ഐ മഹാദേവന്‍ അഞ്ച് അടി നാലിഞ്ച്, മാജിക് ലാമ്പ്, ജോസേട്ടന്റെ ഹീറോ തുടങ്ങിയവയാണ് ഹരിദാസിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍.

പത്തനംത്തിട്ട മൈലപ്രയില്‍ കുഞ്ഞുകുഞ്ഞ്-സരോജിനി ദമ്പതികളുടെ മകനായാണ് ഹരിദാസിന്റെ ജനനം. സഹോദരീ ഭര്‍ത്താവ് കണ്ണൂര്‍ രാജനാണ് ഹരിദാസിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
1982ല്‍ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചത്രത്തില്‍ സംവിധാനസഹായിയായാണ് തുടക്കം. 18 വര്‍ഷം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം ടി.എസ് മോഹന്‍, ബി.കെ പൊറ്റക്കാട്, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനന്‍ എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1994ല്‍ വധു ഡോക്ടറായി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ മൂന്ന് വിക്കറ്റിന് 365 റണ്‍സാണ് ഏറ്റവും ഒടുവിലത്തെ ചിത്രം. ഭാര്യ അനിത, മക്കള്‍ ഹരിത, സൂര്യദാസ്.

chandrika: