സിനിമ നിര്‍മാതാവിനെ ക്ഷേത്രത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിലെ അമ്പലത്തിലാണ് സദാനന്ദ എന്ന പപ്പു ലാഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) മുന്‍ നേതാവാണ് അദ്ദേഹം.
സംഭവ സ്ഥലത്തു വെച്ച് ആത്മഹത്യാകുറിപ്പും കണ്ടെത്തി. ഒരു ബില്‍ഡറുടെ ചൂഷണത്തില്‍ മനംമടുത്താണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് കത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ മകന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
എല്‍ജി പ്രൊഡക്ഷന്റെ ബാനറില്‍ മറാത്ത ചിത്രങ്ങളാണ് ലാഡ് നിര്‍മിച്ചിരിക്കുന്നത്.