ദ കേരള സ്റ്റോറി റിവ്യൂ
കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കുന്ന സിനിമയെന്ന് ഷരീഫ് സാഗർ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
‘കെട്ടുകഥകളുടെ കേരള സ്‌റ്റോറി കണ്ടു. മുസൽമാനെ കണ്ടാൽ മുഖത്തേക്ക് തുപ്പാൻ തോന്നുന്ന വെറുപ്പിനെ ചലച്ചിത്ര രൂപത്തിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹിന്ദുക്കളെയും കമ്യൂണിസ്റ്റുകാരെയും അപമാനിക്കുന്ന സിനിമയാണിത്.മലപ്പുറത്തെയും കോഴിക്കോടിനെയും കാസർക്കോടിനെയും ഭീകരവാദത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളാക്കിയിട്ടുണ്ട്’.കേരളത്തിൽനിന്ന് സിറിയയിലേക്ക് പോയ പെൺകുട്ടികളുടെ ഔദ്യോഗിക കണക്ക് മുപ്പതിനായിരവും അനൗദ്യോഗിക കണക്ക് അമ്പതിനായിരവും എന്നാണ് സിനിമ പറയുന്നന്നതെന്ന് ഷരീഫ് സാഗര്‍.
ഇതൊക്കെ എങ്ങനെ സെൻസർ ബോർഡിന്റെ അനുമതി കിട്ടി അവതരിപ്പിക്കാൻ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.
വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിട്ടത് കൊണ്ട് കാര്യമില്ല.പ്രതിഷേധം നടത്തി തിയേറ്ററിലേക്ക് ആളെ കൂട്ടുന്നതും അവിവേകമാണ്.
കേരളം സർഗാത്മകമായി പ്രതികരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.