സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍ ബിജെപി വിട്ടു. 2016ല്‍ അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണന മാത്രമാണ് ബിജെപി തനിക്ക് നല്‍കിയതെന്ന് രാജസേനന്‍ പറഞ്ഞു. അവഗണന ആവര്‍ത്തിച്ചപ്പോഴാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം നേതാവ് എം.വി ഗോവിന്ദനെ കണ്ടതിന് ശേഷമാണ് പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.