X

ഇടിക്കൂട്ടിലെ താരം മെയ്‌വെതര്‍

 

ന്യൂയോര്‍ക്: പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ പുതിയ റെക്കോഡിട്ട് നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിലും വിജയം കരസ്ഥമാക്കി അമേരിക്കക്കാരന്‍ ഫ്‌ളോയിഡ് മെയ്‌വെതര്‍. അമേരിക്കയിലെ ലസ് വെഗാസില്‍ നടന്ന മത്സരത്തില്‍ പത്താം റൗണ്ടിലെ സ്റ്റോപേജിലാണ് മെയ്‌വെതര്‍ എതിരാളിയായ കോനര്‍ മക്ഗ്രിഗറെ തോല്‍പ്പിച്ചത്. ചരിത്രം കണ്ട ഏറ്റവും മികച്ച ഡിഫന്‍സീവ് ബോക്‌സറുടെ തോല്‍വിയറിയാത്ത അന്‍പതാം മത്സരമായിരുന്നു ഇന്നലെ പുലര്‍ച്ചെ അരങ്ങേറിയത്.
മത്സര വിജയത്തോടെ മെയ്‌വെതര്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങിനോട് വിടപറയുകയും ചെയ്തു. നേരത്തെ മത്സരത്തിന് മുന്‍പ് തന്നെ വാചകമടി പോലെയല്ല ബോക്‌സിങ്ങെന്നും വെറും 30 സെക്കന്റ് കൊണ്ട് എതിരാളിയെ ഇടിച്ച് താഴെയിടുന്നത് എങ്ങനെയെന്ന് കാണിച്ചുതരാമെന്നുമായിരുന്നു മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പായ അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പിലെ മുടിചൂടാ മന്നനായ 29കാരന്‍ മക്ഗ്രിഗറുടെ വെല്ലുവിളി. എന്നാല്‍ വെല്ലുവിളി പോലെ എളുപ്പമല്ല മത്സരമെന്ന് മെയ് വെതറിന്റെ ഹെവി പഞ്ചുകള്‍ ലഭിച്ചതോടെ മക് ഗ്രിഗര്‍ക്കു മനസിലായി. മത്സരത്തിന്റെ നാലാം റൗണ്ട് മുതല്‍ മെയ് വെതര്‍ ആധിപത്യം സ്ഥാപിച്ചതോടെ തളര്‍ന്ന രൂപത്തിലാണ് പിന്നീട് അയര്‍ലന്‍ഡുകാരന്‍ റിങില്‍ കാണപ്പെട്ടത്. വാഗ്ദാനം ചെയ്തതു പോലെ കനത്ത പഞ്ചുമായാണ് മക്ഗ്രിഗറിന്റെ തുടക്കം. ഉയരത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് തുടക്കത്തില്‍ ലഭിക്കുകയും ചെയ്തു. മെയ് വെതറിന്റെ തലക്ക് പുറകിലിടിച്ചതിന് റഫറി റോബര്‍ട്ട് ബിര്‍ഡിന്റെ താക്കീതും ഇതിനിടയ്ക്ക് മക് ഗ്രിഗറിന് ലഭിച്ചു.
എന്നാല്‍ കൂട്ടിലകപ്പെട്ട് ശിക്ഷ ഏറ്റുവാങ്ങുന്നതു പോലെയാണ് പിന്നീട് മക്ഗ്രിഗര്‍ മെയ് വെതറില്‍ നിന്നും ഇടിവാങ്ങിയത്. ഇതു വരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പണക്കൊഴുപ്പിന്റെ പോരാട്ടത്തില്‍ ഒടുവില്‍ മെയ് വെതറിന്റെ ആഗ്രഹം പോലെ പണവും വിജയവും അദ്ദേഹത്തോടൊപ്പം നിന്നു. ഫിഫ്റ്റി ആന്റ് ഔട്ട് എന്നായിരുന്നു മത്സര ശേഷം മെയ് വെതറിന്റെ പ്രതികരണം. 50-ാം മത്സരം ജയിച്ചു. ഇനി പ്രൊഫഷണല്‍ ബോക്‌സിങിനോട് വിടപറയുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്യവും സ്‌പോണ്‍സര്‍ഷിപ്പുമായി മത്സരത്തില്‍ നിന്നും ലഭിക്കുന്ന നാലായിരം കോടി രൂപയില്‍ 300 മില്യന്‍ ഡോളര്‍ ഏകദേശം (1916.55 കോടി രൂപ) മെയ് വെതറിനും 100 മില്യന്‍ ഡോളര്‍ (638.85 കോടി രൂപ) മക് ഗ്രിഗറിനും ലഭിക്കു

chandrika: