X

വിവാഹ സദ്യക്കിടെ പപ്പട തല്ല്: ഒന്നര ലക്ഷം രൂപയുടെ നഷ്ടം; 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴ: പപ്പടം അധികം ചോദിച്ചതിന്റെ പേരില്‍ വിവാഹ സദ്യക്കിടെ കൂട്ടത്തല്ല് നടന്ന സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കരീലകുളങ്ങര പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം. കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചു തകര്‍ത്തിരുന്നു.

ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംഗ്ഷന് സമീപത്തെ ഓഡിറ്റോറിയത്തിലാണ് വിവാഹസദ്യക്കിടെ പപ്പടത്തിന്റെ പേരില്‍ അടി നടന്നത്. കൂട്ടത്തല്ലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. സദ്യ വിളമ്പുന്നതിനിടെ വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ വീണ്ടും പപ്പടം ചോദിച്ചതിനെത്തുടര്‍ന്നുള്ള വാക്കേറ്റമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

Chandrika Web: