ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായികുന്ന വിമാനത്തില്‍ സംഘര്‍ഷം. യാത്രക്കാരായ ഇന്ത്യക്കാര്‍ തമ്മിലാണ് വാക്കേറ്റവും അടിയും നടന്നത്. തായ് സ്‌മൈല്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്.
രണ്ടുപേര്‍ തമ്മില്‍ വാക്കേറ്റം നടക്കുന്നതും പിന്നീട് ഒരാള്‍കൂടി ഇതില്‍ ഇടപെട്ടു. ഇവര്‍ രണ്ട് പേര്‍കൂടി ഒരാളെ മര്‍ദിക്കുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്താണ് സംഘര്‍ഷത്തിന് കാരണമെന്നത് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഇടപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടിയെടുക്കുമെന്നാണ് വിവരം ലഭിച്ചത്.