ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായ പോരാട്ടം തുടരുമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പ് തോല്‍വികളുടെ ഉത്തരവാദിത്തം ഗാന്ധി കുടുംബത്തിന് മാത്രമല്ല, സംസ്ഥാന നേതാക്കള്‍ക്കും എം.പിമാര്‍ക്കും ഒരേപോലെയുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. ബി.ജെ.പിയോടും അതിന്റെ പ്രത്യയശാസ്ത്രത്തിനുമെതിരായ പോരാട്ടം തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു
- 3 years ago
Test User