X
    Categories: gulfNews

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന് അമ്പത് വര്‍ഷം: അമ്പത് കിണറുകളുടെ പദ്ധതിക്ക് തുടക്കം

അബൂദാബിഃ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി 50 കിണറുകള്‍ നിര്‍മ്മിക്കുന്നു. ഇതിന്റെ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

വിവിധ പ്രദേശങ്ങളില്‍ സ്വന്തമായി ജലസ്രോതസുകളില്ലാത്ത നിര്‍ധന കുടുംബങ്ങളെയും കൂട്ടായ്മകളെയും ഉദ്ദേശിച്ചാണ് കിണര്‍ നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡണ്ട് പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി ടികെ അബ്ദുല്‍സലാം എന്നിവര്‍ വ്യക്തമാക്കി. സെന്റര്‍ അംഗങ്ങളുടെയും അഭ്യുദയ കാംക്ഷികളുടെയും വ്യവസായ പ്രമുഖരുടെയും സഹരകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. വിവിധ ജില്ലകളില്‍നിന്ന് ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയതെന്നും ഭാരവാഹികള്‍ പറഞ്ഞു.

പദ്ധതിയുടെ ലോഞ്ചിംഗ് പരിപാടിയില്‍ സെന്റര്‍ വൈസ് പ്രസിഡണ്ട് ഹിദായത്തുല്ല പറപ്പൂര്‍, ട്രഷറര്‍ ശിഹാബുദ്ധീന്‍ എവി, സഹ ഭാരവാഹികളായ അബ്ദുല്ല നദവി, അബ്ദുല്‍ അസീസ് മതിലകം, ഹനീഫ പടിഞ്ഞാര്‍മൂല, ശിഹാബ് കരിമ്പനോട്ടില്‍, അഷ്റഫ് നജാത്ത്, ഹാരിസ് ബാഖവി, സലീം നാട്ടിക, മുസ്തഫ വാഫി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഇസ്മാഈല്‍ പാലക്കോട്, സിദ്ധീഖ് എളേറ്റില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പ്രോജക്ട് കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് പൊന്നാനി, കെ.പി കബീര്‍ ഹുദവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇസ്ലാമിക് സെന്ററില്‍ യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ ചീഫ് പാട്രണ്‍ പത്മശ്രീ ഡോ.എംഎ യൂസുഫലിയാണ് പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചത്.

webdesk11: