അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് പിഴയും തടവും. 30 വര്‍ഷം തടവും 45,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൊയിലാണ്ടി നടുവത്തൂര്‍ പൊക്കിഞ്ഞാരി വീട്ടില്‍ രാധാകൃഷ്ണനെയാണ് (56) കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.
2014 അധ്യയന വര്‍ഷാരംഭത്തിലാണ് ടെമ്പിള്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയി, അഡ്വ. അമൃത എന്നിവര്‍ ഹാജരായി.