താമരശ്ശേരി നോളജ് സിറ്റിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടയാണ് അപകടം.കെട്ടിടത്തിലെ രണ്ടാം നിലയുടെ പണി നടക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.