X

‘വാര്‍’ പ്രയോഗിച്ചത് 440 തവണ; ഇതുവരെ ഒരു കളിക്കാരനു പോലും ചുവപ്പ് കാര്‍ഡ് ഇല്ല

മോസ്‌കോ: ഫുട്‌ബോള്‍ മത്സരത്തിനിടയിലെ റഫറി തീരുമാനങ്ങളില്‍ പൂര്‍ണവ്യക്തത നിലവില്‍ വരുത്തുന്നതിനായി ഫിഫ ആദ്യമായി ഏര്‍പ്പെടുത്തിയ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വാര്‍) ഇതുവരെ ഉപയോഗിച്ചത് 440 തവണ. ലോകകപ്പില്‍ റഫറിമാരുടെ തീരുമാനത്തിലെ കൃത്യത ഇതു വര്‍ധിപ്പിച്ചെന്നും ഓഫ്‌സൈഡ് ഗോളുകള്‍ ഇല്ലാതാക്കിയെന്നും ഫിഫ പ്രസിഡണ്ട് ജിയോവനി ഇന്‍ഫാന്‍ഡിനോ പറഞ്ഞു.
62 മത്സരങ്ങളിലായി 19 റിവ്യൂകള്‍ റഫറിമാരുടെ തീരുമാനത്തില്‍ പ്രതിഫലിച്ചു. അതേസമയം എല്ലാ മത്സരത്തിലും വീഡിയോ റഫറിമാര്‍ സാകൂതം നിരീക്ഷണം നടത്തി. വാര്‍ ഫുട്‌ബോളിനെ മാറ്റുകയല്ല, ശുദ്ധീകരിക്കുകയാണ്. അക്രമാസക്തമായ പെരുമാറ്റത്തിന് ഒരു കളിക്കാരനു പോലും ചുവപ്പുകാര്‍ഡ് കാണിക്കേണ്ടി വന്നില്ലെന്നും ഇന്‍ഫാന്‍ഡിനോ ചൂണ്ടിക്കാട്ടി.

chandrika: