ലയണല്‍ മെസ്സിയും അര്‍ജന്റീനയും ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത് കാണാന്‍ ആഗ്രിച്ചവരാണ് അര്‍ജന്റീനിയന്‍ ആരാധകര്‍. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടറിലുമായി അര്‍ജന്റീനയെ തോല്‍പ്പിച്ച രണ്ടു ടീമുകള്‍ തമ്മിലുള്ള ഫൈനല്‍ കാണാനുള്ള വിധിയാണ് അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. അതേസമയം അര്‍ജന്റീനയെ തോല്‍പ്പിച്ചവര്‍ ഫൈനല്‍ കളിക്കുന്ന എന്ന ഫാന്‍സ് വാദവും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ നാളെ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിലെ രസം മറ്റൊന്നിലാണ് എത്തിയിരിക്കുന്നത്. അര്‍ജന്റീനയെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പ്പിച്ച ക്രൊയേഷ്യയും തുടര്‍ന്ന് പ്രീകോര്‍ട്ടറില്‍ മെസി ടീമിനെ നാട്ടിലേക്കയച്ച ഫ്രാന്‍സും അന്തിമ പോരാട്ടത്തില്‍ അങ്കം വെട്ടുമ്പോള്‍ കളി നിയന്ത്രിക്കുന്നത് പ്രധാന റഫറി സാക്ഷാല്‍ അര്‍ജന്റീനക്കാരനാണ് എന്നതാണ് ആ ഹരം. നാല്‍പത്തി മൂന്നുകാരനായ നെസ്റ്റര്‍ പിറ്റാനയാണ് ഫൈനല്‍ മത്സരത്തിന് വിസിലൂതാന്‍ എത്തുക.
ഈ ലോകകപ്പില്‍ തന്നെ നാല് മല്‍സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള അദ്ദേഹത്തിന് സഹായികളായെത്തുന്നതും ഹെര്‍നാന്‍ മൈതാന്‍, ജുവാന്‍ പാബ്ലോ ബലേറ്റി എന്നീ അര്‍ജന്റീനക്കാരുമാണ്. സൗമ്യതയിലും കാര്‍ക്കശ്യകാരനായ പിറ്റാനയാണ് റഷ്യയും സഊദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തിന് വിസിലൂതിയത്്. ഗ്രൂപ്പ്് ഘട്ടത്തില്‍ മെക്‌സിക്കോ-സ്വീഡന്‍ പോരാട്ടവും പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ-ഡെന്മാര്‍ക്ക്, ക്വാര്‍ട്ടറില്‍ ഫ്രാന്‍സ്- ഉറുഗ്വേ മല്‍സരവും നിയന്ത്രിച്ചു. ഇനിയിപ്പോള്‍ അവസാന മല്‍സരത്തിലും. നേരത്തെ 2014 ഫിഫാ വേള്‍ഡ് കപ്പിലും 2015 കോപ്പാ അമേരിക്കയില്‍ പിറ്റാന തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
അതേസമയം അര്‍ജന്റീന ഫൈനല്‍ ബെര്‍ത്ത്് നേടിയിരുന്നെങ്കില്‍ ഈ അവസരം അദ്ദേഹത്തിന് എന്തായാലും ലഭിക്കുമായിരുന്നില്ല. മെസ്സി നേരത്തെ പോയത് പിറ്റാനയുടെ ഭാഗ്യം.