മോസ്‌കോ: അര്‍ജന്റീന-നൈജീരിയ മത്സരത്തിനിടെ നൈജീരിയന്‍ ആരാധകര്‍ക്കു നേരെ ഗാലറിയില്‍ എഴുന്നേറ്റ് നിന്ന് അശ്ലീല ആംഗ്യം കാട്ടിയ മറഡോണക്ക് ഫിഫയുടെ താക്കീത്. മാന്യതയോടെയും എതിരാളികളോട് ബഹുമാനവും മാന്യതയും പുലര്‍ത്തിക്കൊണ്ട് മാത്രമേ ഗാലറിയില്‍ പെരുമാറാവെന്നാണ് ഫിഫയുടെ താക്കീത്.
‘ജീവിച്ചിരിക്കുന്ന മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് ഡീഗോ മറഡോണ. റഷ്യന്‍ ലോകകപ്പില്‍ ഞങ്ങളോടൊപ്പം അദ്ദേഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ കഴിഞ്ഞ അര്‍ജന്റീന-നൈജീരിയ മത്സരത്തില്‍ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ഫിഫയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എല്ലാ താരങ്ങളും, മുന്‍ കളിക്കാരും, സ്റ്റാഫുകളും, ആരാധകരും, മാന്യതയോടെയും എതിരാളികളോട് ബഹുമാനവും പുലര്‍ത്തിക്കൊണ്ട് മാത്രമേ ഗാലറിയില്‍ പെരുമാറാവൂ,’ ഫിഫയുടെ ചീഫ് കോംപിറ്റീഷന്‍സ് ആന്‍ഡ് ഇവന്റ്സ് ഓഫീസര്‍ കോളിന്‍ സ്മിത്ത് വെള്ളിയാഴ്ച സംഭവത്തില്‍ പ്രതികരിച്ചു.
അര്‍ജന്റനീയുടെ നിര്‍ണായകമായ മത്സരത്തില്‍ നൈജീരിയയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍ കടന്ന വിജയഗോളിന് പിന്നാലെയുള്ള മറഡോണയുടെ ആഹ്ലാദ പ്രകടനമാണ് വിവാദത്തിന് വഴിവെച്ചത്. കളിയുടെ 86-ാം മിനുട്ടില്‍ മാര്‍ക്കസ് റോഹോയുടെ വിജയ ഗോളിനെ തുടര്‍ന്ന് മറഡോണ ഗാലറിയില്‍ എഴുന്നേറ്റ് നിന്ന് നൈജീരിയന്‍ ആരാധകര്‍ക്കു നേരെ അശ്ലീല ആംഗ്യം കാട്ടിയതാണ് വിവാദമായത്.ടെലിവിഷനിലൂടെ ഈ ദൃശ്യം പുറത്തുവന്നതോടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഏറെ വിമര്‍ശനങ്ങളാണ് ഇതിഹാസ താരത്തിനെതിരെ ഉയര്‍ന്നത്.മറഡോണയെപ്പോലൊരാളില്‍ നിന്ന് ഇത്തരത്തിലൊരു പ്രവര്‍ത്തിയുണ്ടാകരുതായിരുന്നുവെന്ന് പലരുടേയും പ്രതികരണം.
തന്റെ പിന്‍ഗാമികള്‍ക്ക് പ്രചോദനമായി റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ എല്ലാ മത്സരങ്ങള്‍ക്കും ഗാലറിയില്‍ സജീവമായിരുന്ന മറഡോണ, നൈജീരിയ്ക്കെതിരായ മത്സരത്തില്‍ ടീമിന്റെ ഓരോ മുന്നേറ്റവും ഏറെ ആവശത്തോടെയാണ് ഏതിരേറ്റത്. കളിയുടെ പതിനാലാം മിറ്റില്‍ നായകന്‍ ലയണല്‍ മെസി ഈ ലോകകപ്പിലെ തന്റെ ആദ്യഗോളും ടൂര്‍ണമെന്റിലെ നൂറാം ഗോളും നേടിയപ്പോള്‍ അര്‍ജന്റീനയുടെ മുന്‍ നായകന്‍ ഗാലറിയില്‍ തുള്ളിച്ചാടിയിരുന്നു.