അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2018ല്‍ ശ്രമം ആരംഭിച്ചിരുന്നു.
ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ആതിഥേയരെന്ന നിലയില്‍ ഇന്ത്യന്‍ വനിതാ ടീമിന് നേരിട്ട് ലോകകപ്പില്‍ പങ്കെടുക്കാം. ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യക്ക് ഇത് രണ്ടാം തവണയാണ് ഫിഫ അംഗീകാരം നല്‍കുന്നത്. 2017ല്‍ അണ്ടര്‍ 17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു.
അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ ഏഴാം എഡിഷനാണ് ഇന്ത്യല്‍ വേദിയൊരുങ്ങുക. അണ്ടര്‍ 17 വനിതാ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്‍മാര്‍ സ്പെയിനാണ്. രണ്ട് കിരീടങ്ങളുമായി ഉത്തര കൊറിയയാണ് വനിതാ ലോകകപ്പിലെ ശക്തര്‍. നേരത്തെ യോഗ്യതാ റൗണ്ടായ അണ്ടര്‍ 16 എ എഫ് സി ചാമ്പ്യന്‍ഷിപ്പില്‍ മികവ് കാട്ടാന്‍ കഴിയാതിരുന്ന ഇന്ത്യ ലോകകപ്പ് സാധ്യതയില്ലാത്ത നിലയിലായിരുന്നു.