കൊല്‍ക്കത്ത: റയാന്‍ ബ്രൂസ്റ്ററിന്റെ ഹാട്രിക് മികവില്‍ ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പ് ഫൈനലില്‍. ആദ്യസെമിയില്‍ കിരീട ഫേവറേസ്റ്റുകളായ ബ്രസിലിനെ ഒന്നിനെതിരെ എണ്ണം പറഞ്ഞ മൂന്നുഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. കഴിഞ്ഞ കളിയില്‍ യുഎസിനെതിരെ ഹാട്രിക്ക് കണ്ടെത്തിയ ലിവര്‍പൂള്‍ കൗമാരതാരം ബ്രൂസ്റ്റര്‍ വീണ്ടും അതെ ഫോം നിലനിര്‍ത്തിയപ്പോള്‍ ബ്രസിലിന്റെ കിരീടമോഹം അവസാനിക്കുകയായിരുന്നു.
തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച് കളിയുടെ പത്താം മിനുട്ടില്‍ സ്ട്രക്കര്‍ റയാന്‍ ബ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട് ലീഡുനേടിയെങ്കിലും പത്തിനൊന്നു മിനുറ്റുമാത്രമേ അതിനുനായിനസുണ്ടായിരുന്നുള്ളൂ സുന്ദരമായ വണ്‍-ടൂ നീക്കത്തില്‍ ഒടുവില്‍ പൗളീഞ്ഞോ തൊടുത്ത ഷോട്ട് ഇംഗ്ലണ്ട് കീപ്പര്‍ ആഡേഴ്‌സണ്‍ സേവ് ചെയ്‌തെങ്കിലും റീബൗണ്ട് ലഭിച്ച വെസ്‌ലി വലകുലുക്കി ബ്രസിലിനെ ഒപ്പമെത്തിച്ചു. എന്നാല്‍ നാല്‍പ്പതാം മിനുട്ടില്‍ റയാന്‍ ബ്രൂസ്റ്ററിര്‍ മറ്റൊരുക്ലോസ്‌റേഞ്ചിലൂടെ ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. ലീഡുവഴങ്ങിയ ബ്രസില്‍ രണ്ടാം പകുതിയില്‍ തിരിച്ചുവരവിനായി ശ്രമംനടത്തിയെങ്കിലും 77-ാം മിനുട്ടില്‍ ബ്രൂസ്റ്റര്‍ ടൂര്‍ണമെന്റിലെ രണ്ടാം ഹാട്രിക് കണ്ടെത്തിയതോടെ ഇംഗ്ലണ്ട്് ഫൈനലുറപ്പിക്കുകയായിരുന്നു. ഇരട്ടഹാട്രിക്കോടെ ഏഴുഗോളുമായി റയാന്‍ ബ്രൂസ്റ്റര്‍ ടോപ് സ്‌കോറര്‍പട്ടികയില്‍ ഒന്നാമതാണിപ്പോള്‍.