X

ഖത്തര്‍ ലോകകപ്പ് പതിപ്പിലെ ലാഭവിഹിതം ക്ലബുകള്‍ക്ക് പങ്ക് വെച്ച് ഫിഫ

ദോഹ:ലോകകപ്പ് ചരിത്രത്തിലെ വന്‍ വിജയമായ ഖത്തര്‍ പതിപ്പിലെ ലാഭവിഹിതം ക്ലബുകള്‍ക്ക് പങ്ക് വെച്ച് ഫിഫ. 51 അംഗ രാജ്യങ്ങളിലെ 440 ക്ലബുകളിലെ 837 താരങ്ങള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരിക്കുന്നത്. ലോകകപ്പ് സമയത്ത് ദേശീയ നിരയിലേക്ക് താരങ്ങളെ വിട്ടുനല്‍കിയ ക്ലബുകള്‍ക്കാണ് ഫിഫയുടെ ലാഭപങ്കാളിത്ത വിതരണം. ഫിഫ ക്ലബ് ബെനഫിറ്റ് പ്രോഗ്രാം (സി.ബി.പി) പദ്ധതിയനുസരിച്ചാണ് ഇത്.

യൂറോപ്യന്‍ ക്ലബുകളുടെ കൂട്ടായ്മയായ യൂറോപ്യന്‍ ക്ലബ് അസോസിയേഷനും ഫിഫയും തമ്മില്‍ നേരത്തെ തന്നെ താരങ്ങളെ വിട്ടുനല്‍കുന്ന കാര്യത്തില്‍ പരസ്പര ധാരണയുണ്ട്. മൊത്തം 209 ദശലക്ഷം ഡോളറാണ് ഫിഫ ക്ലബുകള്‍ക്ക് നല്‍കുക. ഇത് പ്രകാരം ഒരു താരത്തിന് 10,950 യു.എസ് ഡോളര്‍ ലഭിക്കും. ക്ലബ് ഫുട്‌ബോളിനെ ബാധിക്കാത്ത തരത്തില്‍ ഫിഫ വിജയകരമായി നടപ്പിലാക്കുന്ന പദ്ധതി ശക്തമാവുന്നതിന്റെ വലിയ തെളിവാണ് ലാഭവിഹിത കൈമാറ്റമെന്ന് ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്‍ഡിനോ വ്യക്തമാക്കി. വന്‍കിട ക്ലബുകള്‍ മാത്രമല്ല ചെറിയ ക്ലബുകള്‍ക്ക് പോലും ലാഭവിഹിതം ലഭിക്കും.

webdesk11: