സൂറിച്ച്: ഫുട്ബാള്‍ അടിമുടി പരിഷ്‌കരിക്കാന്‍ ഒരുങ്ങി ഫിഫ. പുതിയ പരിഷ്‌കാരങ്ങള്‍ ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ പരീക്ഷിച്ച് അന്താരാഷ്ട്ര മത്സരങ്ങളിലും നടപ്പാക്കാനാണ് പ്ലാന്‍.
അടുത്തിടെ റയല്‍ മാഡ്രിഡ് പ്രസിഡന്റും പരാജയപ്പെട്ട യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്റെ ഉപജ്ഞാതാവുമായ ഫേ്‌ലാറന്റീനോ പെരസ് ഫുട്ബാളിന് നീളക്കൂടുതലായതിനാല്‍ ചെറുതാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് ഫിഫ പരിഷ്‌കരണത്തിന് ഒരുങ്ങുന്നതാണെന്നാണ് വിവരം.
എന്നാല്‍ നിര്‍ദേശങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
മത്സരം 60 മിനിറ്റാക്കുക, അനിയന്ത്രിതമായ സബ്സ്റ്റിട്യൂഷന്‍ നടപ്പിലാക്കുക, ത്രോ ബോളുകള്‍ ഇല്ലാതിരിക്കുക. ഇതിന് പകരം കിക്ക് ഇന്‍ അനുവദിക്കാനാണ് ആലോചന.