സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ വൻ വർധന സൂചിപ്പിച്ച് കണക്കുകൾ.. കഴിഞ്ഞ ദിവസം മാത്രം 111 പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട് .എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കഴിഞ്ഞദിവസം മരിച്ചു. ഈ മാസം ഇതുവരെ ആകെ 1982 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പറയുന്നു.എലിപ്പനിയും, എച്ച് വണ്‍ എന്‍ വണ്ണും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു ; ഒരു ദിവസം നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു
Tags: denquefever