കേരളത്തിൽ പനിക്കേസുകൾ പതിനായിരം കടക്കുന്നു. പകർച്ചപ്പനിയിൽ ദിവസവും ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും ഉയരുകയാണ്. മുഴുവൻ ജില്ലകളിലും ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വർഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നുവെന്നാണ് കണക്ക്.
10,060 പരാണ് കഴിഞ്ഞ ദിവസം പനി പിടിച്ച് കേരളത്തിലെ ആശുപത്രികളിലെ ഒപികളിൽ എത്തിയത്. ഇതിന് പുറമെ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, എലിപ്പനി, ഡെങ്കിപ്പനിയും പടരുകയാണ്. 63 പേർക്കാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 6 പേര്‍ മരിച്ചു. ഈ വർഷം ഇതുവരെ 2285 പേർക്ക് ഡെങ്കിപ്പനി ബാധിച്ചെന്ന് സ്ഥിരീകരിച്ചു.
ദിവസവും പതിനായിരത്തോളം പേർ ചികിത്സ തേടുന്നു : കേരളത്തിൽ പനി പിടിമുറുക്കുന്നു
Related Post