തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് എലിപ്പനി പടരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ എലിപ്പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചതായാണ് വിവരം. ഇതോടെ എലിപ്പനി ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 28 ആയി.
ഇന്നലെ മാത്രം 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ആരോഗ്യവകുപ്പ് അതിജാഗ്രത നിര്‍ദേശം നല്‍കി.
വിറയലോട് കൂടിയുള്ള ഏതു പനിയും എലിപ്പനിയായി പരിഗണിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.പ്രളയബാധിത മേഖലയില്‍ ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.