X

പകര്‍ച്ച പനി: ജില്ലയില്‍ 11പേര്‍ക്ക് കൂടി ഡെങ്കി, എലിപ്പനിയില്‍ ഒരുമരണം

 

കോഴിക്കോട്: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും പകര്‍ച്ചപനി ജില്ലയില്‍ അനിയന്ത്രിതമായി തുടരുന്നു. ഇന്നലെ 2619പേരാണ് കോഴിക്കോട്ടെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സതേടിയത്. ഇതില്‍ 64പേരെ കിടത്തിചികിത്സക്ക് വിധേയമാക്കി. ഡെങ്കി സംശയത്തെ തുടര്‍ന്ന് 108പേരെ വിദഗ്ധ ചികിത്സക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 11പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു.
അതേസമയം എലിപ്പനിയെ തുടര്‍ന്ന് ഇന്നലെയും ജില്ലയില്‍ ഒരുജീവന്‍ പൊലിഞ്ഞു. പുതിയങ്ങാടി സ്വദേശി പ്രദീപന്‍(50) ആണ് മരിച്ചത്. നരിക്കുനി, മാവൂര്‍, കാക്കൂര്‍, കൊടുവള്ളി, മുക്കം, പേരാമ്പ്ര, കായണ്ണ, ചൂലൂര്‍, തിരുവങ്ങൂര്‍, പനങ്ങാട് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ ഇന്നലെ ചികിത്സതേടി. മലേറിയയെതുടര്‍ന്ന് ഒരാളെ ഇന്നലെ ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

chandrika: