തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ആരോപണവുമയി അഡ്വ. ഫെനി ബാലകൃഷ്ണന്‍. സരിതയുടെ കത്തില്‍ ഗണേഷിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് ഫെനിബാലകൃഷ്ണന്‍ പറഞ്ഞു.
21 പേജുള്ള സരിതയുടെ കത്ത് 25 പേജാക്കിയത് ഗണേഷിന്റെ വീട്ടില്‍ വെച്ചാണെന്ന് ഫെനി ആരോപിക്കുന്നു. 2015 മാര്‍ച്ച് 13-നായിരുന്നു സംഭവം. പത്തനംതിട്ട ജയിലില്‍ നിന്ന് കൊണ്ടുവന്ന കത്ത് തന്റെ കയ്യില്‍ നിന്ന് വാങ്ങിയത് ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപാണ്. തന്റെ വാഹനത്തില്‍ വെച്ചാണ് ഇവര്‍ എഴുതിച്ചേര്‍ത്ത പേജുകള്‍കൂടി കത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കാര്യങ്ങളൊക്കെ വ്യക്തമാകുമെന്നും ഫെനി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കളുടെ പേരും അവര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണവുമാണ് ഗണേഷ് കുമാര്‍ കത്തില്‍ എഴുതിച്ചേര്‍ത്തത്. ഗണേഷിനെ മന്ത്രിയാക്കാത്തതിലുള്ള വൈരാഗ്യമാണ് ഇതിനു പിന്നില്‍. കത്ത് ഗണേഷിന്റെ ബന്ധു ശരണ്യമനോജാണ് തയ്യാറാക്കിയതെന്നും ഫെനി കൂട്ടിച്ചേര്‍ത്തു. അതേസമയം, സരിതയും ശരണ്യമനോജും ഇത് നിഷേധിച്ച് രംഗത്തെത്തി.