X
    Categories: news

ശക്തികുറഞ്ഞ് ഫെഞ്ചല്‍;തമിഴ്നാട്ടില്‍ മഴയ്ക്ക് ശമനമില്ല, രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ചെന്നൈ: ഫെഞ്ചല്‍ ചുഴലികാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും തമിഴ്നാട്ടില്‍ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈറോഡ്, തിരുപ്പൂര്‍, ഡിണ്ടിഗല്‍, തേനി ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം, തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വിഒസി നഗറിലെ മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. രാജ്കുമാര്‍ എന്നയാള്‍ക്കും ഏഴംഗ കുടുംബത്തിനുമായി തിരച്ചില്‍ തുടരുകയാണ്. സംഭവസ്ഥലത്തു നിന്നും 50 പേരെയാണ് ഒഴിപ്പിച്ചത്. ഫെഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയായിരുന്നു.

സംസ്ഥാനത്ത് മഴ തുടരുന്നതിനാല്‍ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വിഴുപ്പുറം, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, കൃഷ്ണഗിരി, റാണിപേട്ട്, തിരിപ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തി. വിഴുപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പലയിടത്തും യന്ത്രങ്ങളുടെ സഹായത്തോടെ വെള്ളക്കെട്ട് വറ്റിക്കുകയാണ്.

webdesk17: