ഒഡീഷ്യയില്‍ കാണാതായ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയ്നിനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടക്ക് ജില്ലയിലെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജനുവരി 11 മുതല്‍ ഇവരെ കാണാനില്ലായിരുന്നു. സ്കൂട്ടര്‍ വനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം മരണം കൊലപാതകമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
പുതുച്ചേരിയില്‍ നടക്കുന്ന ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പുകള്‍ക്കായി ഒഡീഷ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച പരിശീലന ക്യാമ്പില്‍ രാജശ്രീ പങ്കെടുത്തതായി കുടുംബം പറഞ്ഞു. എന്നാല്‍ ജനുവരി 10ന് ഒഡീഷ വനിതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രാജശ്രീക്ക് ഇടമുണ്ടായിരുന്നില്ല.