X

മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൂട്ടായ്മകള്‍ അനിവാര്യം:കെ.കെ രമ എംഎല്‍എ

അബുദാബി: മാനവികതയും, മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് കെ.കെ രമ എം.എല്‍ എ അഭിപ്രായപ്പെട്ടു. വടകര എന്‍ആര്‍ഐ ഫോറം അബുദാബി ചാപ്റ്റര്‍ 2022 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. സമൂഹ വിവാഹങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വടകര എന്‍ആര്‍ഐ അബൂദാബി ചാപ്റ്ററിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് അബ്ദുല്‍ ബാസിത്ത് കായക്കണ്ടി അധ്യക്ഷനായിരുന്നു. ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് യോഗേഷ് പ്രഭു, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദു സലാം, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര, ലോക കേരളസഭാ അംഗം ബാബു വടകര, പൂര്‍ണ്ണിമ ജയകൃഷ്ണന്‍ സംസാരിച്ചു. അംഗങ്ങള്‍ക്കുള്ള എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ പ്രിവിലേജ് കാര്‍ഡ് വിതരണം മൊയ്തു തിക്കോടിക്ക് നല്‍കി ഡോ: ജോയ് ജോസ് ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ സുരേഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ സക്കീര്‍ നന്ദിയും പറഞ്ഞു.

Test User: