ഇരുമ്പ് ഊഞ്ഞാലില്‍ നിന്ന് തെറിച്ചുവീണു കമ്പികളുടെ അടിയില്‍ കുരുങ്ങി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്പറമ്പില് മുസ്തഫയുടെ മകന് നിഹാല്‍ ആണ് മരിച്ചത്. ഓമശ്ശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലില്‍ നിന്നാണ് വീണത്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി കുടുംബാംഗങ്ങളോടൊപ്പം എത്തിയതായിരുന്നു നിഹാല്‍. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.