അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പരിപാടിയില്‍ ഉറക്കം തൂങ്ങിയ ഉദ്യോഗസ്ഥനെതിരെ നടപടി. കച്ച് ജില്ലയിലുള്ള ഭുജ് നഗരസഭയിലെ ചീഫ് ഓഫിസറായ ജിഗര്‍ പട്ടേലിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. ഉറങ്ങുന്ന ദൃശ്യം പുറത്തുവന്നതിനു പിന്നാലെ ജിഗര്‍ പട്ടേലിനെ സസ്‌പെന്‍ഡ് ചെയ്ത് ഗുജറാത്ത് നഗരവികസന വകുപ്പ് ഉത്തരവിറക്കി.
കച്ചിലെ ഭൂകമ്പബാധിതരായ 14,000 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്ന വേദിയിലായിരുന്നു സംഭവം. പരിപാടി നടക്കുന്നതിനിടെ സദസിലിരുന്ന് ജിഗര്‍ ഉറക്കം തൂങ്ങിയതിന്റെ ദൃശ്യം കാമറയില്‍ പതിഞ്ഞിരുന്നു.