X

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനുവേണ്ടി ടോള്‍ ഫ്രീ നമ്പറുമായി ഫെഫ്ക്ക. പരാതി അറിയിക്കുന്നതിനുവേണ്ടിയുള്ള 24 മണിക്കൂര്‍ സേവനം ഇന്ന് മുതല്‍ ആരംഭിക്കും. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ പുതിയ സേവനം. സ്ത്രീകള്‍ മാത്രമായിരിക്കും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുക.

ലൊക്കേഷനുകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക പറഞ്ഞു. സ്ത്രീകള്‍ തന്നെ ആയിരിക്കും പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതും പരിഹരിക്കുന്നും. ഇന്ന് വൈകുന്നേരം ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കി. 8590599946 നമ്പറിലെ സേവനം 24 മണിക്കൂറും ലഭ്യമാകും.

ഗുരുതര സ്വഭാവമുള്ള പരാതിയാണെങ്കില്‍ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം പരാതി അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ വേണമെന്ന് ഫെഫ്കയിലെ എല്ലാ യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഫെഫ്ക പുതിയ സേവനവുമായു മുന്നോട്ട് വന്നത്.

 

 

webdesk13: