X

സ്വിസ് ഇന്‍ഡോറില്‍ ഫെഡററിന് കിരീടം; ഒന്നാംസ്ഥാനം നദാല്‍ നിലനിര്‍ത്തും

പാരീസ്: സ്വിസ് ഇന്‍ഡോര്‍ ടൂര്‍ണ്ണമെന്റില്‍ റോജര്‍ ഫെഡററിന് കിരീടം. അര്‍ജന്റീനൈന്‍ താരം ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ (6-7 (5-7), 6-4,6-3) പരാജയപ്പെടുത്തിയാണ് സ്വിസ്താരം കിരീടം ചൂടിയത്. ഇത് എട്ടാം തവണയാണ് സ്വിസ് ഇന്‍ഡോര്‍ കിരീടം ഫെഡറര്‍ സ്വന്തമാക്കുന്നത്. നടപ്പുവര്‍ഷം രണ്ടു ഗ്രാന്റ്സ്ലാം ഉള്‍പ്പടെ ഏഴുകിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ കിരീടധാരണത്തിന് ശേഷം പാരീസ് മാസ്‌റ്റേഴ്‌സില്‍ നിന്ന് പിന്‍മാറിയതായും അറിയിച്ചു. ഇതോടെ വര്‍ഷാവസാനം എടിപി റാങിംഗില്‍ ഒന്നാം സ്ഥാനത്തോടെ അവസാനിപ്പിക്കാന്‍ ഫെഡററിനാവില്ല. നിലവില്‍ എടിപി റാങ്കിംഗില്‍ സ്പാനിഷ് സൂപ്പര്‍താരം റാഫേല്‍ നദാലാണ്, എന്നാല്‍ പാരീസ് മാസ്‌റ്റേഴ്‌സില്‍ കിരീടമണിഞ്ഞാല്‍ ഫെഡററിന് നടപ്പുവര്‍ഷം ഒന്നാം റാങ്കോടെ അവസാനിപ്പിക്കാമായിരുന്നു. ശാരീരിക്ഷമത പ്രശ്ങ്ങളാള്‍ താന്‍ പാരീസ് മാസ്‌റ്റേഴ്‌സില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ച ഫെഡറര്‍ അടുത്ത സീസണില്‍ മികച്ചപ്രകടനം പുറത്തെടുക്കാന്‍ വിശ്രമം അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

നടപ്പുവര്‍ഷം ഫ്രഞ്ച് ഓപണും യുഎസ് ഓപണും സ്വന്തമാക്കിയ റാഫേല്‍ നദാലിന് ഫെഡററിന്റെ പിന്‍മാറ്റതോടെ പാരീസ് മാസ്‌റ്റേഴ്‌സില്‍ ഒരുവിജയം മതി എടിപി റാങ്കിംഗില്‍ സീസണ്‍ ഒന്നമനായി ഫിനീഷ് ചെയ്യാന്‍.

chandrika: