കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ അനിശ്ചിതകാല സമരം ആരംഭിച്ച് പിജി ഡോക്ടേഴ്‌സ്. ഫെബ്രുവരിയിലെ സ്‌റ്റൈപ്പന്‍ഡ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്താന്‍ തരുമാനിച്ചത്. ഇന്ന് രാവിലെ എട്ടിന് ആണ് സമരം തുടങ്ങിയത്. തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഫോറന്‍സിക് വിഭാഗം എന്നിവ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടേഴ്‌സിന് സ്‌റ്റൈപ്പെന്റ് ലഭിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നില്ല. സ്‌റ്റൈപ്പന്‍ഡ് വൈകിയാല്‍ അത്യാഹിത വിഭാഗത്തിലേക്ക് ഉള്‍പ്പെടെ സമരം വ്യാപിപ്പിക്കുമെന്ന് പിജി ഡോക്ടേഴ്‌സ് പറഞ്ഞു. എന്നാല്‍ , സ്‌റ്റൈപ്പന്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ നേരത്തെ തന്നെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.