ആലപ്പുഴ: പൗരത്വ പ്രക്ഷോഭ കേസുകള്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിഷയത്തിലെ ഡിവൈഎഫ്‌ഐ നിലപാട് അത്ഭുതപ്പെടുത്തുന്നു. ഡിവൈഎഫ്‌ഐ സര്‍ക്കാര്‍ വിലാസം സംഘടനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.