X

പുതിയ 500,2000 നോട്ടുകളുടെ പ്രത്യേകതകള്‍ ഇവയാണ്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് 500,1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിപ്പ് വന്നത്. പുതിയതായി 500,2000 നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും. പുതിയ 500,2000 നോട്ടുകള്‍ക്ക് പ്രത്യേകകള്‍ ഏറെയാണ്.

2000 രൂപ നോട്ടിന്റെ പ്രത്യേകകള്‍

മഹാതാമാഗാന്ധി സീരീസില്‍ തന്നെയാണ് ഈ നോട്ടുകള്‍ ഉണ്ടായിരിക്കുക. റിസ്സര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ ഊര്‍ജിത് ആര്‍ പട്ടേലിന്റെ ഒപ്പുണ്ടായിരിക്കും

ഇവക്ക് ഇന്‍സെറ്റ് ലെറ്റര്‍ ഉണ്ടാവില്ല
മജന്ത നിറത്തിലായിരിക്കും.
പിന്‍ഭാഗത്ത് മംഗള്‍യാന്റെ ചിത്രമുണ്ടായിരിക്കും
അഞ്ഞൂറു രൂപയേക്കാള്‍ വലിപ്പമുള്ള നോട്ടിന് 66എംഎംx166എംഎം ആണ് വലുപ്പം
മധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രമുണ്ടായിരിക്കും
2000 എന്ന് ദേവനാഗിരി ലിപിയില്‍ എഴുതിയിരിക്കും
ഇടതുഭാഗത്തായി ആര്‍ബിഐ എന്നും, 2000 എന്നും എഴുതിയിരിക്കുന്നതായി സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാം.
ഭാരത് എന്നെഴുതിയ സെക്യൂരിറ്റി ത്രഡ് ഉണ്ടാവും. ത്രഡ് ഉയര്‍ത്തി പിടിക്കുമ്പോള്‍ നിറം പച്ചയില്‍ നിന്നും നീലയായി മാറും.

കാഴ്ചയില്ലാത്തവര്‍ക്ക് തിരിച്ചറിയുന്നതിനായി മഹാത്മാഗാന്ധിയുടെ ചിത്രവും അശോകസ്തൂപവും, ബ്ലീഡ് ലൈനുകളും അല്പം ഉയര്‍ത്തിയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.
സ്വച്ഛ്ഭാരത് ലോഗോയും മുദ്രാവാക്യവും പിന്‍ഭാഗത്തുണ്ടായിരിക്കും.  മംഗള്‍യാന്റെ ചിത്രവും പിന്‍ഭാഗത്തുണ്ടായിരിക്കും.

500 രൂപ നോട്ടിന്റെ പ്രത്യേകതകള്‍

മഹാത്മാഗാന്ധി സീരീസിലാണ് നോട്ടുകള്‍ ഇറങ്ങുക. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ ഊര്‍ജിത് പട്ടേലിന്റെ ഒപ്പുണ്ടായിരിക്കും. നോട്ടിന്റെ രണ്ട് നമ്പര്‍ പാനലിലും E എന്ന ലെറ്റര്‍ ഉണ്ടായിരിക്കും.

മഹാത്മാഗാന്ധിയുടെ ചിത്രം ഇന്റാഗ്ലിയോ പ്രിന്റിങ്ങിലാണ് ചെയ്തിരിക്കുന്നത്. അശോക സ്തൂപം ചിഹ്നം, ബ്ലീഡ് ലൈന്‍സ് ഇവയുണ്ടായിരിക്കും.
നോട്ടിന്റെ പിന്‍ഭാഗത്ത് സ്വച്ഛ് ഭാരത് ലോഗോ പ്രിന്റുണ്ടായിരിക്കും.
ഇന്ത്്യന്‍ പതാകയുള്ള ചെങ്കോട്ടയുടെ ചിത്രവും നോട്ടിന്റെ പിന്‍ഭാഗത്തുണ്ടായിരിക്കും.
66എംഎംx150എംഎം ആണ് പുതിയ നോട്ടിന്റെ വലിപ്പം. സ്‌റ്റോണ്‍ േ്രഗ കളറിലാണ് നോട്ട് പുറത്തിറങ്ങുക.

chandrika: