റിയാദ്: ബലിപെരുന്നാളിന് സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ മാനവ വിഭവ ശേഷി മന്ത്രാലയം. ജൂൺ 15 മുതൽ 18വരയൊണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ചയും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മാസപ്പിറവി കണ്ടതോടെ ഹിജ്റ 1444ലെ ഹജ്ജ് ഈ മാസം 14ന് ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് മാസപ്പിറവി ദൃശ്യമായത്. ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ജൂണ് 16നാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഒമാനിൽ ജൂൺ 17നാണ് ബലിപെരുന്നാൾ.