X

സ്ത്രീകളെ പേടി; 55 വര്‍ഷമായി സ്വയം തടവില്‍ കഴിയുന്ന 71-കാരന്‍

സ്ത്രീകളെ പേടിക്കുന്ന ഒരു മനുഷ്യനുണ്ടെങ്കിലോ. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം സംഭവം സത്യമാണ്. ഇങ്ങനെയും ഒരു മനുഷ്യനുണ്ട്. ആഫ്രിക്കയിലെ റുവാണ്ടന്‍ സ്വദേശിയായ കാലിറ്റ്ക്സെ സാംവിറ്റ എന്ന 71 കാരനാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത രീതിയിലുള്ള പേടിയുള്ള മനുഷ്യന്‍.

സ്ത്രീകളോട് സംസാരിക്കാനും അടുത്തേക്ക് പോകാനുമെല്ലാം പേടി. കാലക്രമേണ ഈ ഭയം കൂടിക്കൂടി വന്നു. സ്ത്രീകളെ കാണുന്നതും സംസാരിക്കുന്നതുമെല്ലാം ഒഴിവാക്കാനായി ഒറ്റക്ക് താമസിക്കാന്‍ തുടങ്ങി. കഴിഞ്ഞ 55 വര്‍ഷമായി സ്വന്തം വീട്ടില്‍ സ്വയം തടവിലാണ് സാംവിറ്റ.

16ാം വയസ് മുതലാണ് ഇദ്ദേഹം സ്ത്രീകളില്‍ നിന്ന് അകന്ന് താമസിക്കാന്‍ തുടങ്ങിയത്. വീടിന് പുറത്ത് സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാന്‍ 5 അടി ഉയരത്തില്‍ വേലി കെട്ടി ആരും കാണാത്ത രീതിയില്‍ മറച്ചുകൊണ്ടാണ് താമസിക്കുന്നത്. എന്നാല്‍ ഇതില്‍ അതിശയിപ്പിക്കുന്ന മറ്റൊരു വിനോദം കൂടിയുണ്ട് സാംവിറ്റ ജീവന്‍ നിലനിര്‍ത്തുന്നത് ആ ഗ്രാമത്തിലെ സ്ത്രീകളെ ആശ്രിയിച്ചാണ്.

കുട്ടിക്കാലം മുതല്‍ ഇദ്ദേഹം വീട് വിട്ട് പുറത്തുപോകുന്നത് കണ്ടിട്ടില്ലെന്ന് ഗ്രാമത്തിലെ സ്ത്രീകള്‍ പറയുന്നത്. ഇവരാണ് പലപ്പോഴും സാംവിറ്റയ്ക്ക് ആവശ്യമായ ഭക്ഷണവും പലചരക്ക് സാധനങ്ങളും നല്‍കാറുള്ളത്. ഇവര്‍ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊടുക്കുന്ന ഭക്ഷണസാധനങ്ങളാണ് സാംവിറ്റയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. സ്ത്രീകള്‍ തന്റെ വീടിന്റെ സമീപത്ത് നിന്ന് പോയെന്ന് ഉറപ്പിച്ച ശേഷമാണ് സാംവിറ്റ ഈ ഭക്ഷണം വീട്ടിനുള്ളില്‍ നിന്ന് ഇറങ്ങിവന്ന് എടുത്തുകൊണ്ടുപോകുക. വീടിന്റെ പരിസരത്ത് ഏതെങ്കിലും സ്ത്രീകളെ കണ്ടാലും ഇദ്ദേഹം വീട് പൂട്ടി അകത്ത് ഇരിക്കും.

വീടിന് ചുറ്റും 15 അടി ഉയരത്തില്‍ വേലി കെട്ടി ഒരു സ്ത്രീയും തന്റെ വീട്ടിലേക്ക് വരരുതെന്ന് നാട്ടുകാരോട് പറഞ്ഞിരിക്കുകയാണ് സാംവിറ്റ. സ്ത്രീകള്‍ അടുത്തവരില്ലെന്ന് ഉറപ്പാക്കാനാണ് താന്‍ വീടിനു ചുറ്റും വേലി കെട്ടിയതെന്ന് കലിറ്റ്‌സെ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എതിര്‍ലിംഗത്തിപ്പെട്ടവരെ തനിക്ക് ഭയമാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്.

 

 

 

 

 

 

 

webdesk14: