വാഷിങ്ടണ്‍: കോവിഡിന് പിന്നാലെ അമേരിക്കയിലും യൂറോപ്പിലും കുരങ്ങുപനി ഭീതി പരത്തുന്നു. അമേരിക്കയില്‍നിന്ന് കാനഡയിലേക്ക് യാത്ര തിരിച്ച ഒരാളില്‍ രോഗം സ്ഥിരീകരിച്ചതോടെ രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചേക്കുമെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടനില്‍ കുരങ്ങുപനി വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം നാലു പേരില്‍ വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്ത് കേസുകള്‍ ഒമ്പതായി. സ്വര്‍ഗാനുരാഗികളിലാണ് രോഗം ഏറെയും സ്ഥിരീകരിച്ചത്.
ചിക്കന്‍ പോക്‌സ് പോലുള്ള ചുണങ്ങും പനിയും പേശിവേദനയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരും. പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്.