X
    Categories: MoreViews

ഒളിച്ചോടി വിവാഹം ചെയ്താല്‍ ഭാര്യക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് തുടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്

മാതാപിതാക്കള്‍ അറിയാതെ ഒളിച്ചോടി വിവാഹം ചെയ്താല്‍ ഭാര്യക്ക് ഏതെങ്കിലും ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റി ആരംഭിക്കണമെന്ന് ഉത്തരവ്.

പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വീട്ടുകാര്‍ അറിയാതെ കൂട്ടിക്കൊണ്ടുവന്ന് കല്യാണം കഴിക്കുന്ന പെണ്ണിനെ നോക്കാന്‍ ഭര്‍ത്താവിന് കഴിവുണ്ടെന്ന് തെളിയിക്കുന്നതിനാണ് അക്കൗണ്ട് ആരംഭിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഇതിന്റെ രേഖ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

വീട്ടുകാരില്‍ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പ്രണയ വിവാഹിതരായ ദമ്പതികളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ സ്ഥിരം നിക്ഷേപമായി ഭാര്യയുടെ പേരില്‍ അക്കൗണ്ടിലുണ്ടാകണമെന്നാണ് നിര്‍ദേശം. ഇത്തരമൊരു കേസ് പരിഗണിക്കവെ ഭര്‍ത്താവിനോട് ഒരു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം രൂപയുടെ പേരില്‍ മൂന്നു വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവത്തില്‍ സ്ഥിരനിക്ഷേപത്തിന്റെ രേഖ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

ഒളിച്ചോടി വിവാഹം ചെയ്യുന്ന ദമ്പതിമാര്‍ പലപ്പോഴും ജാതിമത സാമ്പത്തിക അസമത്വം കാരണം പ്രശ്‌നമുണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഇത്തരം വിവാഹങ്ങളുടെ നിയമസാധുത പരിശോധിക്കണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.

chandrika: