ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ കഴിഞ്ഞ എം.കെ.മുനീര്‍. എം.എല്‍.എ യെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ കഴിഞ്ഞ എംഎല്‍എയെ റൂമിലേക്ക് മാറ്റിയത്. വിശ്രമത്തിന് ശേഷം വീണ്ടും സജീവമായി പ്രവര്‍ത്തന മേഖലിയിലേക്ക് ഇറങ്ങുമെന്ന് അദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രാര്‍ത്ഥന നടത്തിയവര്‍ക്ക് നന്ദി അറിയിച്ച് കൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.
സാദിഖലി തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, പി .വി. അബ്ദുല്‍ വഹാബ് എം പി എന്നിവര്‍ സന്ദര്‍ശിച്ച ഫോട്ടോ അടക്കമാണ് എം.എല്‍.എ വിവരം പങ്കുവെച്ചത്.