ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതാ ചീട്ടു ഗോവക്കാര്‍ കീറിയെറിഞ്ഞു. മല്‍സരത്തില്‍ ഗോവ 5-1ന് കൊല്‍ക്കത്തയെ തരിപ്പണമാക്കിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ നേരീയ സാധ്യതയും അവസാനിച്ചത്. ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് ബംഗളരൂവിനെ നേരിടുകയാണ്. ഗോവയും ജാംഷഡ്പ്പൂരും തമ്മിലാണ് ഇനി പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി മല്‍സരം.
അത്‌ലറ്റിക്കോക്കെതിരെ ജയിച്ചതോടെ ഗോവക്കാര്‍ 17 മല്‍സരങ്ങളില്‍ നിന്ന് 27 പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. ജാംഷഡ്പ്പൂരുമായി അവസാന മല്‍സരവുമുണ്ട്. ജാംഷഡ്പ്പൂരുകാര്‍ 17 മല്‍സരങ്ങളില്‍ നിന്ന് 26 പോയന്റുമായി അഞ്ചാമതാണ്. ഇത്രയും മല്‍സരം കളിച്ച ബ്ലാസ്റ്റേഴ്‌സിന് 25 പോയന്റാണുള്ളത്. ഇന്ന് കേരളം ജയിച്ചാല്‍ 28 പോയന്റാവും. പക്ഷേ ഗോവ-ജാംഷഡ്പ്പൂര്‍ മല്‍സരത്തിലെ വിജയികള്‍ക്ക് ഇതിലേറെ പോയന്റ് വരും. ഈ മല്‍സരം സമനിലയിലായാല്‍ മാത്രമാണ് കേരളത്തിന് കൊച്ചു പ്രതീക്ഷ.നാളെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ബംഗളൂരുവുമായി ഏറ്റുമുട്ടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ കഴിയില്ല.
നേരിയ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ബംഗളൂരുവിനെ തോല്‍പ്പിച്ചാല്‍ മാത്രം പോര. ജംഷഡ്പൂരിന്റെയും ഗോവയുടേയും മത്സരഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി വരണം. 17 മത്സരങ്ങളില്‍ 25 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍. ബംഗളൂരുമായുള്ള മത്സരത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് 28 പോയിന്റ് ലഭിക്കും. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ അവരുടെ അവസാന മത്സരം ജയിച്ചാല്‍ 29 പോയിന്റോടെ സെമിയില്‍ സ്ഥാനം നേടും. ഗോവയുമായുള്ള ജംഷഡ്പ്പൂരിന്റെ മത്സരമായിരിക്കും കേരളത്തിന്റെ സെമി സാധ്യത നിര്‍ണ്ണയിക്കുക.
പട്ടികയില്‍ ഏറ്റവും മുകളിലുള്ള ബംഗളൂരുവിന് ഇന്നത്തെ മത്സരം പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടാക്കുന്നില്ല. വിജയിച്ചു കൊണ്ടിരിക്കുന്ന ടീമിന് ഒരു വിജയം കൂടി എന്നേ ഈ കളിയെ അവര്‍ കാണുന്നുള്ളൂ. ഈ കളി ജയിക്കാന്‍ ഞങ്ങള്‍ എല്ലാ അടവുകളും പ്രയോഗിക്കും. ജംഷെഡ്പൂരിന്റെയും ഗോവയുടേയും കരുണയിലാണ് ഞങ്ങളുടെ നിലനില്‍പ്പ്. പക്ഷെ അതൊന്നും ഞങ്ങള്‍ നോക്കുന്നില്ല-ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിലും കേരളത്തിന് തോല്‍വി അറിയേണ്ടി വന്നിട്ടില്ല. എന്നാല്‍ അവസാനത്തെ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങേണ്ടി വന്നതാണ് അവര്‍ക്ക് വിനയായത്. കൊല്‍ക്കത്തയോടും ചെന്നൈയോടുമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. ഒരു ഗോളിന് വിജയിച്ചാലും അതേറെ വലുതാണെന്നാണ് ഡേവിഡ് ജെയിംസ് പറയുന്നത്.