രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ ഇല്ലാതാക്കി, പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ശ്രമിക്കുന്ന ഭരണകൂട നീക്കങ്ങൾക്കെതിരെയും രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അന്യായമായി റദ്ദാക്കിയ നടപടിക്കെതിരെയും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചർ കാമ്പയിന് തുടക്കമായി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രൊഫൈൽ പിക്ചർ മാറ്റി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.സോഷ്യൽ മീഡിയയിൽ ഈ കാമ്പയിൻ 10 ലക്ഷം പേർ ഏറ്റെടുക്കുമെന്ന് സംഘടകർ പറഞ്ഞു.