താനൂര് ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ സംഖ്യ 21 ആയി ഉയര്‍ന്നു. രാത്രി ഏഴുമണിയോടെ നടന്ന ദുരന്തത്തില്‍ മരിച്ചവരില്‍ പലരും കുട്ടികളാണ്. മുതിര്‍ന്നവരും കുടുംബാംഗങ്ങളും മരിച്ചവരില്‍പെടും. പൊലീസുകാരനും മരിച്ചവരില്‍ ഉള്‍പെടുന്നു. 10 പേരുടെ മൃതദേഹമാണ് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഉള്ളത്. നാലു ആശുപത്രികളിലാണ് മറ്റ് മൃതദേഹങ്ങളുള്ളത്. ലൈസന്‍സില്ലാത്ത ബോട്ടാണിത്. 22 പേര്‍ കയറാവുന്ന ബോട്ടില്‍ ഇരട്ടിയോളം പേരാണ് കയറിയത്. സര്‍ക്കാര്‍ ഇതേക്കുറിച്ച് നിയന്ത്രണമൊന്നും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നില്ല.അറ്റ്‌ലാന്റികോ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.
ബോട്ടപകടത്തില്‍ മരിച്ചവരുടെ സംഖ്യ 21 ആയി
Tags: boat deaths