കോഴിക്കോട്: എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ശുക്കൂറിനെ മണിക്കൂറുകളോളം ജനമധ്യത്തില്‍ വിചാരണചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ വെളുപ്പിച്ചെടുക്കാന്‍ ന്യൂസ് 18 അടക്കമുള്ള ചാനലുകള്‍ രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പി. ജയരാജന്‍ കൊലക്കേസില്‍ പ്രതിയായത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനെ മറികടക്കാനാണ് റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18, അഴീക്കോട് മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാറിന്റെ ‘റിപ്പോര്‍ട്ടര്‍’ തുടങ്ങിയ ചാനലുകളെ കൂട്ടുപിടിച്ച് പി. ജയരാജനെ ലളിത ജീവിതം നയിക്കുന്ന സാധാരണക്കാരനായി ഉയര്‍ത്തിക്കാട്ടി സഹതാപതരംഗം സൃഷിക്കാനാണ് സി.പി.എം ശ്രമം.
ഇത്രയും കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടും സ്വന്തമായി എ.ടി.എം കാര്‍ഡ് പോലുമില്ലാത്തയാളാണ് പി. ജയരാജന്‍ എന്ന് വാര്‍ത്തയില്‍ പറയുന്നു. അരിയില്‍ ശുക്കൂര്‍, ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍, കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന ശുഹൈബ് തുടങ്ങി കണ്ണൂരിലും സമീപ ജില്ലകളിലും സി.പി.എം നടത്തിയ എല്ലാ കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയ ജയരാജനെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയായാണ് വാര്‍ത്തയില്‍ പരിചയപ്പെടുത്തുന്നത്.
എന്നാല്‍ ഇതിനെതിരെ അഭിലാഷ് മോഹനന്‍ എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താന്‍ ഫെഡറല്‍ ബാങ്കില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ജയരാജന്‍ സ്വന്തം എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സ് നടത്തിയിരുന്നതായി യുവാവ് പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കണ്ണൂരുള്ള ഏതോ ഒരു പീ ജയരാജന് സ്വന്തം പേരില്‍ വര്‍ഷങ്ങളായി അഠങ കാര്‍ഡ് പോലും ഇല്ലെന്ന് ന്യൂസ് 18 കേരളം ഒരു വാര്‍ത്ത കൊടുത്തിരിക്കുന്നത് കണ്ടത് കൊണ്ട് പറയുകയാ ഞാന്‍ 2011 മുതല്‍ 2013 വരെ ഫെഡറല്‍ ബാങ്ക് കസ്റ്റമര്‍ സര്‍വീസ് ആലുവയില്‍ ജോലി ചെയ്ത ആളാണ് ആ സമയം ഇതേ പി ജയരാജന്‍ തന്റെ അഠങ കാര്‍ഡ് വഴി ഒരു ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സ് ചെയ്യുകയും അതിന്റെ വണ്‍ ടൈം വെരിഫിക്കേഷന്‍ കോളായി ഞാന്‍ ടീയാനുമായി സംസാരിച്ച ആളുമാണ് അപ്പൊ പിന്നെ നിങ്ങള്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് ഇങ്ങനെ ഒരു നുണ എഴുതിയിരിക്കുന്നത് ? ഒരിക്കലും ബാങ്കിന്റെ കാര്യങ്ങള്‍ കസ്റ്റമര്‍ ഡീറ്റെയില്‍സ് ഞാന്‍ നിലവില്‍ ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നില്ലേ പോലും പുറത്ത് പറായാന്‍ പാടുള്ളതല്ല പക്ഷെ നുണകള്‍ കാണുമ്പോള്‍ പറഞ്ഞു പോകുന്നു അങ്ങനെ കരുതിയാല്‍ മതി !
കൊലപാതക പ്രതിയെ പല തരത്തില്‍ ന്യായീകരിക്കുന്നത് കണ്ടിട്ടുണ്ട് ഇത്തരം ഒരു വെളുപ്പിക്കല്‍ ആദ്യമായി കാണുകയാണ് എല്ലാവര്ക്കും ഉളുപ്പ് വേണമെന്ന് ഞാന്‍ വാശിപിടിക്കുന്നില്ല പക്ഷെ നമുക്ക് ഉളുപ്പ് ഇല്ലെന്ന് നാട്ടുകാരെ അറിയിക്കരുത് !