X
    Categories: Video Stories

രാഷ്ട്രീയ കാപട്യത്തിന്റെ തോലണിയുമ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരു നാണവും തോന്നാറില്ലേ?

ഷെരീഫ് സാഗർ

കമ്മ്യൂണിസ്റ്റുകാർ സ്ഥിരമായി ചെയ്തുവരുന്ന ചില കലാപരിപാടികളുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് എതിരെ പ്രവർത്തിക്കില്ലെന്നു പ്രസംഗിക്കും. എന്നിട്ട് അമ്പലങ്ങളിൽ പോയി പ്രസാദവും വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ ഞങ്ങളെ കിട്ടില്ലെന്ന് ഗീർവാണമടിക്കും. അതുംപറഞ്ഞ് നാവു മടക്കി വായിലിടും മുമ്പെ ഓരോ സമുദായനേതാക്കളുടെയും തിണ്ണ നിരങ്ങി വെടിപ്പാക്കിയ ശേഷം മാത്രം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. പണച്ചാക്കുകൾക്ക് പാർട്ടിയെ തീറെഴുതിക്കൊടുക്കില്ലെന്ന് പ്രസംഗിക്കും. പ്രസംഗം കഴിഞ്ഞ ഉടൻ സീറ്റുകൾ വിൽപനക്ക് വെച്ച് പണച്ചാക്കുകൾക്ക് തീറ് കൊടുക്കും. സ്ഥാനാർത്ഥികളെ നിർത്തുന്നത് സമുദായം നോക്കിയല്ലെന്നു പ്രസംഗിക്കും. സമുദായ വോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തി വിജയസാദ്ധ്യത മാത്രം മുന്നിൽ നിർത്തി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

പ്രസംഗം സർഫ് എക്‌സൽ പോലെയാണെന്നും എല്ലാ കറയും കഴുകിക്കളയാൻ പുത്തരിക്കണ്ടത്ത് ഒരു സമ്മേളനം വിളിച്ചാൽ മതിയെന്നും അവർ കരുതുന്നു. സാമ്രാജ്യത്വം, മുതലാളിത്തം, നവ കൊളോണിയലിസം, നവ ലിബറലിസം, ബൂർഷ്വായിസം, വർഗ്ഗസമരം എന്നൊക്കെ പുട്ടിന് പീരയിടുന്ന പോലെ പ്രസംഗത്തിൽ ക്വാട്ട് ചെയ്താൽ അസ്സലായി. പിന്നെ ഒരു തെണ്ടിയും പ്രത്യയശാസ്ത്ര സംശയങ്ങളുമായി അടുക്കില്ലെന്ന് നേതാക്കൾക്ക് നന്നായി അറിയാം. എന്താണ് നമ്മുടെ പാർട്ടി ഇങ്ങനെ എന്ന സംശയം ഇടതുപക്ഷ സുഹൃത്തുക്കളുടേത് കൂടിയാണ്. 
.
.
കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളോട് എപ്പോഴും ചോദിക്കണമെന്നു വിചാരിക്കുന്ന ചോദ്യമാണ്. രാഷ്ട്രീയ കാപട്യത്തിന്റെ ഈ തോലണിയുമ്പോൾ നിങ്ങൾക്ക് ഒരു നാണവും തോന്നാറില്ലേ?

ഒന്നുകിൽ ഇമ്മാതിരി ചീഞ്ഞ പ്രസംഗം അവസാനിപ്പിക്കുക. അല്ലെങ്കിൽ, പ്രസംഗിക്കുന്നതുപോലെ പ്രവർത്തിക്കുക. 



ചന്ദ്രിക വെബ് ഡെസ്‌ക്‌: