കെ.എം.എ റഷീദ്
കേരള മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ വ്യക്തമായ തെളിവ് നിരത്തി അഴിമതി പുറത്ത് കൊണ്ട് വന്ന യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസിനെതിരെ വിവിധ വകുപ്പുകൾ ചാർത്തി കേസെടുക്കുവാൻ പിണറായി ഗവൺമെന്റ് തയ്യാറായിരിക്കുന്നു. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുക വഴി പിണറായി വിജയൻ രക്തദാഹിയായ ‘ഡ്രാക്കുള’യാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. കെ.ടി.ജലീലിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കെ.ടി.അദീബിനെ പുറത്താക്കുക വഴിയും അനധികൃതമായാണ് നിയമനമെന്ന് നിയമസഭയിൽ പറയുക വഴിയും ശരിയാണെന്ന് സമ്മതിക്കപ്പെട്ടതാണ്. കോലിയക്കോടിന്റെ ബന്ധുവിനെ നിയമിച്ചത് അനധികൃതമായാണെന്ന് ജയിംസ് മാത്യു MLA തന്നെ അംഗീകരിച്ചിരിക്കുന്നു. കിർത്താഡ് സിൽ നിയമിച്ചത് യോഗ്യതയില്ലാത്തവരെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. എവിടെയാണ് വ്യാജ ആരോപണങ്ങൾ. ആരോപണങ്ങൾ തടിക്ക് പിടിക്കുമ്പോൾ കേസെടുത്ത് വിരട്ടാൻ നോക്കുന്നത് ഭീരുവായ ഭരണാധികാരിക്കേ ചേരൂ.’ മലപ്പുറത്തെ സുൽത്താന്റെ ‘ ഉപദേശം ‘പോത്തിന്റെ ‘ വേദവാക്യമായേ നാം കാണുന്നുള്ളൂ.
കാസർകോട് മുതൽ പാറശ്ശാല വരെയുള്ള യുവജനങ്ങളുടെ ഹൃദയാന്തരാളത്തിൽ ജീവിക്കുന്ന അക്ഷരത്രയമാണ് ഫിറോസ്. സാധാരണ എം.എസ്.എഫ് പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച യുവജന നായകൻ കേരളത്തിലെ യൂത്ത് ലീഗ് പ്രവർത്തകരുടെ ആശയും പ്രതീക്ഷയുമാണ്. കടന്ന് പോയ വഴികളിൽ കല്ലും മുള്ളും തൃണവൽക്കരിച്ച് മുന്നേറിയ പടനായകൻ എതിരാളികളുടെ അതിക്രമത്തിനിരയാകുമ്പോൾ ഉയർത്തിപിടിച്ച അസാമാന്യ ധൈര്യം ഇന്നും മനസിലുണ്ട്. ജനാധിത്യ മുന്നണിക്ക് ബാലികേറാമലയായിരുന്ന കോഴിക്കോട് ഗവ.പോളി ടെക്നിക്കിൽ ഹരിത പതാക ഉയർത്തി എസ്.എഫ്.ഐ കുത്തക തകർത്തപ്പോൾ അനുഭവിച്ചത് ക്രൂര പീഡനമായിരുന്നു. തുടർന്ന് ഗവ.ലോകോളേജിൽ എസ്.എഫ്.ഐ ക്കാരന്റെ വധശ്രമത്തിന് ഇരയായി കിടക്കുമ്പോൾ അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യ ധീരത ഉരുക്കു മനുഷ്യന്റേത് തന്നെയായിരുന്നു.
കേരളത്തിലുടനീളം മുസ്ലിം യൂത്ത് ലീഗിനെ ഒരു സമര സംഘടനയായി പരിവർത്തിപ്പിക്കുന്നതിൽ പ്രവർത്തകരോടൊപ്പം നിന്ന് യത്നിക്കുന്ന പടനായകനാണ് പി.കെ. സി.പി.എം കാപാലികരാൽ കൊല്ലപ്പെട്ട നാദാപുരത്തെ മുഹമ്മദ് അസ്ലമിന്റെ ന്യായമായി ലഭിക്കേണ്ട നഷ്ട പരിഹാരം വാങ്ങിയെടുക്കാൻ കലക്ട്രേറ്റിന് മുന്നിൽ നിന്ന് പടനയിച്ച് ആ തുക വാങ്ങി കൊടുത്തിട്ടേ അദ്ദേഹം പിൻവാങ്ങിയുള്ളൂ. പെരിന്തൽമണ്ണ ഓഫീസ് ആക്രമിച്ച കേസിൽ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പ്രവർത്തകർ മോചിതരായപ്പോൾ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് പ്രവർത്തകർക്ക് ആത്മവീര്യം പകർന്ന നേതാവ് യൂത്ത് ലീഗ് നേതാക്കളിൽ അദ്വിതീയനാണ്. കൊണ്ടോട്ടിയിൽ അഴിമതി വീരൻ കൊച്ചാപ്പ ജലീലിനെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ജയിലിലടച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ എത്തി മോചനമൊരുക്കിയ പി.കെ, സംവരണ അട്ടിമറിക്കെതിരെ നടf പ്രസിഡന്റായിരിക്കെ പ്രതിഷേധം നയിച്ച് 14 ദിവസം തലസ്ഥാന ജയിലിൽ കിടന്ന നേതാവ് .ബ്രൂവറി -ഡി സ്റ്റിലറി അഴിമതിക്കെതിരെ നടന്ന സമരത്തിൽ പേരാമ്പ്രയിൽ നനഞ്ഞൊട്ടിയ വസ്ത്രവുമായി മുദ്രാവാക്യം വിളിച്ച് കൊടുത്ത നായകൻ, തോമസ് ചാണ്ടിയുടെ അഴിമതിക്കെതിരെ ശബ്ദിച്ച് ജയിലിൽ പോയവൻ, ‘അവൻ ആർക്ക് വേണ്ടിയും കാത്തു നിൽക്കാതെ പോരാട്ടത്തിന്റെ വഴി വെട്ടുകയായിരുന്നു. അങ്ങനെ ഒരാളെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ മുമ്പിൽ നിന്ന് പട നയിച്ചതിന്റെ പേരിൽ തുറുങ്കിലടക്കാൻ ഒരു വേട്ടനായ്ക്കൾക്കും ഞങ്ങൾ വിട്ടുകൊടുക്കില്ല. പോരാട്ടം തെരുവിൽ ശക്തമാക്കുക തന്നെ ചെയ്യും. ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇനിയും കാത്തു നിൽക്കാനാവില്ല .നായകനെ തുറുങ്കിലടച്ചാൽ അഴിമതി വിരുദ്ധ പോരാട്ടം അവസാനിക്കുമെന്ന് വിചാരിക്കുന്ന സർ.സി.പി. മാർക്കെതിരെയുള്ള പ്രതിഷേധം അലയടിക്കട്ടെ.