X
    Categories: Video Stories

പാര്‍ട്ടി ഗ്രാമങ്ങളിലെ കള്ളവോട്ടിനെ കുറിച്ച് യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

ഇന്നലെ പുറത്ത് വന്ന കണ്ണൂരിലെ കള്ളവോട്ടിനെക്കുറിച്ചും അനുബന്ധ ചര്‍ച്ചകളെക്കുറിച്ചുമൊക്കെ കാണുമ്പോള്‍ കേരളത്തിലെ ഇതര ജില്ലക്കാര്‍ക്ക് വലിയ സംഭവമായി തോന്നിയുട്ടുണ്ടാവാം. പക്ഷെ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഒരാളെ സംബന്ധിച്ചെടുത്തോളം അത് വാര്‍ത്തയേ അല്ല. നിങ്ങള്‍ എതിര്‍ പാര്‍ട്ടിക്കാരനാണെങ്കില്‍ ഏത് സമയത്തും ആക്രമിക്കപ്പെടാന്‍ വിധിക്കപ്പെവരാണ് നിങ്ങള്‍. ഭരണകൂടമോ ക്രമസമാധാന സംവിധാനങ്ങളോ ഒരിക്കലും നിങ്ങളുടെ രക്ഷക്കെത്തില്ല. കാരണം ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടി കോടതിയാണ്. ഫാസിസത്തിനെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ രൂപം എങ്ങനെയാണെന്ന് ബക്കളം പുന്നക്കുളങ്ങരയിലും പറശ്ശിനിക്കടവ് കോള്‍മൊട്ടയിലും നിസ്കാരപള്ളി നിര്‍മ്മിക്കാന്‍ ശ്രമിച്ച മുസ്ലിം സഖാക്കള്‍ തന്നെ വിശദീകരിക്കുന്നത് ഒരുപാട് കേട്ടിട്ടുണ്ട്. ഉത്തരേന്ത്യയിലെ സംഘികളെ കുറിച്ച് പറയുന്നത് പോലെ തന്നെ പാര്‍ട്ടി ഗ്രമങ്ങളില്‍ നിങ്ങള്‍ രണ്ടാംകിട പൗരന്‍മാര്‍ മാത്രമാണ്. നിങ്ങളുടെ മതസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം എന്ന് വേണ്ട ഭരണഘടന പ്രധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21 ലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും പാര്‍ട്ടി മേലാളന്മാരുടെ ഇംഗിതത്തിന് അനുസരിച്ചായിരിക്കും ഉണ്ടാവുക. 
ജീവിക്കാന്‍ തന്നെ സ്വാതന്ത്ര്യമില്ലാത്തിടത്ത് വോട്ടവകാശത്തിന് എന്ത് പ്രസക്തി? മുസ്ലിം ലീഗ് പ്രവര്‍ത്തകനായതിനാല്‍ തന്നെ നേരം വൈകി ചെന്നാല്‍ തന്റ വോട്ട് സഖാക്കള്‍ ചെയ്താലോ എന്ന ഭയത്താല്‍ രാവിലെ 7.30ന് പോയ ആള്‍ വോട്ട് ചെയ്യാനാവാതെ നിസ്സഹയനായി തിരിച്ച് പോരുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ട് ട്രോളുകളിലൊക്കെ പറയുന്നത് പോലെ മരിച്ചവരും വിദേശത്തുള്ളവരും മാത്രമല്ല നന്ദനം സിനിമയിലുള്ളത് പോലെ കുമ്പിടിമാരും വന്ന് വോട്ട് ചെയ്യാറുണ്ട് കണ്ണൂരില്‍. ഫാസിസത്തിനോടുള്ള അതിശക്തമായ വികാരമോ എതിര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനുള്ള വാശിയോ ഒന്നുമല്ല സഖാക്കളെ കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് മറിച്ച്, കാലങ്ങളായി പാര്‍ട്ടി ചെയ്തുപോരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്‍ഗാമികളും ഏറ്റെടുത്ത് ചെയ്തു പോരുന്നു എന്ന് മാത്രം. പിന്നെ നാട്ടുവര്‍ത്തമാനം പറയുമ്പോള്‍ വോട്ടിന്റെ എണ്ണം കൊണ്ട് മേനി പറയാനും. പാര്‍ട്ടി ഗ്രമാങ്ങളില്‍ താമസിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഇതൊക്കെ സര്‍വ്വസാധാരമായതിനാല്‍ തന്നെ വല്യ നിങ്ങള്‍ ചെയ്യുന്ന ചര്‍ച്ചകളൊന്നും ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഇതൊന്നും ഒരു പുതുമയല്ല. 
ചാനല്‍ ചര്‍ച്ചകളില്‍ വന്ന് പച്ചയായി ന്യായീകരിക്കുന്ന വി പി പി മുസ്തഫമാരോട് പറയാനുള്ള നിങ്ങളുടെ കൂടെ ഇരിക്കുന്ന ടി.സിദ്ധീഖോ സി.ആര്‍ നിലകണ്ഠനോ കേള്‍ക്കുന്ന മലയാളികളോ ഒന്നും നിങ്ങളെ വിശ്വസിക്കുന്നില്ല. നിങ്ങളെയൊക്കെ വിശ്വസിച്ച് കള്ളവോട്ട് ചെയ്യാനും തല്ലാനും കൊല്ലാനുമൊക്കെ പോവുന്ന ഒരുപാട് സഖാക്കളുണ്ട് അവരുടെ വിശ്വസാം തകര്‍ക്കരുത്. കാരണം പിന്നെ പാര്‍ട്ടിയില്‍ അണികള്‍ ഉണ്ടാവില്ല നേതാക്കന്മാര്‍ മാത്രമേ ഉണ്ടാവൂ.
ഈ പറഞ്ഞതൊക്കെയും ചെറിയൊരു തുടക്കം മാത്രം. എനിക്കറിയാവുന്ന പാര്‍ട്ടി ഗ്രാമങ്ങളെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യണമെന്നുണ്ട്. ഇന്‍ഷാ അല്ലാഹ്

ചന്ദ്രിക വെബ് ഡെസ്‌ക്‌: