X
    Categories: CultureMoreNewsViews

ആച്ചീ…നിന്റെ യുവജന യാത്ര സമാപിക്കുകയാണ്…നീയില്ലാതെ

ഷജീര്‍ ഇഖ്ബാല്‍

തിരുവനന്തപുരത്തേക്കുള്ള
‘അവസാന യാത്ര’…
(msf സെക്രട്ടറിയേറ്റ് മാർച്ചിനായിരുന്നു)!
ട്രെയിനിലെ തിരക്കു കാരണം; ട്രാവലർ പ്രതീക്ഷിച്ച് തലശ്ശേരി സ്റ്റേഷനിലിറങ്ങി!
പക്ഷേ, നേരത്തേ വിളിച്ചുറപ്പിച്ച ട്രാവലർ മുടങ്ങി! ഞങ്ങൾ പതിനൊന്നു പേർ പാതിരാക്ക് പെരുവഴിയിലായി!

അങ്ങനെ, ‘ആച്ചി’യെ വിളിച്ചു…
”തലശ്ശേരീല് കുടുങ്ങീറ്റിണ്ട്; സഹായിക്കണം” എന്നു പറഞ്ഞു.

”സാഹിബേ, ഒരു മിൻട്ടേ.. ഞാൻ വിളിക്കാാ”
ആച്ചീൻെറ മറുപടി വന്നു.

കുറച്ചു കഴിഞ്ഞയുടനെ ആച്ചീൻെറ കോൾ…
”ട്രാവലർ ഒാ.കെ.യാണ്”, വാടകയും പറഞ്ഞു.

”കുറച്ച് അഡ്ജസ്റ്റാക്ക്വൊ.. പൈസ കുറവാണ്..” ന്ന് പറഞ്ഞപ്പോ ആച്ചി പറഞ്ഞു.
”എന്നാൽ ഞാൻ കൂടി വരാം; ഞാൻ പറഞ്ഞ് റെഡിയാക്കിക്കോളാം” ന്ന്.!

അങ്ങനെ ട്രാവലർ വന്നു…
കൂടെ, തലശ്ശേരീലെ സഹപ്രവർത്തകരും.
പിന്നെ കുറേ നേരം,
ആച്ചീനെ കാത്തിരിപ്പായിരുന്നു!

കുറേ കാത്തിരുന്ന് ആച്ചിയെത്തി…
”എന്തെല്ലോ പണി ബാക്കിയിണ്ടായിന് സാഹിബേ, അതൊക്കെ ഒരു കോലത്തിലാക്കാൻ വേണ്ടീറ്റാണ്…”
ചോദ്യത്തിനു മുമ്പേ ആച്ചീൻെറ മറുപടിയെത്തി!

ഏറെ ഇഷ്ടമുള്ള ഒരുപിടി സഹപ്രവർത്തകർക്കൊപ്പം രസമുള്ള
ആ യാത്ര… തിരുവനന്തപുരത്തെത്തി!

വന്നിറങ്ങിയത്, നേരെ മാർച്ചിൽ തന്നെ..
ജലപീരങ്കിയും, ലാത്തിയും, അറസ്റ്റും,
സ്റ്റേഷനുമൊക്കെയായി.. മാർച്ച് ഉഷാറായി!
അറസ്റ്റിലായതു കാരണം നാലു മണി നേരമായിട്ടും ചായ കുടിക്കാൻ പോലും കഴിഞ്ഞില്ല.!

ചിത്രംഃ സ്റ്റേഷനിൽ ‘ജാമ്യം കാത്തിരിക്കുന്ന നേരത്ത്’ ആച്ചിയെടുത്ത ഫോട്ടോയാണ്.!

അങ്ങനെ… ആ യാത്ര, തിരികെ തലശ്ശേരിയിലെത്തി.
എണ്ണയടിക്കാൻ കൊടുത്ത പൈസ തിരിച്ചേൽപ്പിച്ചപ്പോൾ ആച്ചി വാങ്ങിയില്ല. നിർബന്ധിച്ചിട്ടും കൂട്ടാക്കിയില്ല.
ഒടുവിൽ, വഴക്കുപറഞ്ഞ് കീശയിലിട്ടു കൊടുക്കേണ്ടി വന്നു!

എന്തു പറഞ്ഞാലും പതിവുള്ള ആ ചിരിയും,
ചെറിയ വാക്കിലെ മറുപടിയും.! ‘സാഹിബേ’ന്നുള്ള വിളിയും.!

ഇന്ന് വീണ്ടും തിരുവനന്തപുരത്തെത്തുമ്പോൾ ആച്ചി കൂടെയില്ല; ഇനിയില്ല.!

ആച്ചി ആവേശത്തോടെ കാത്തിരുന്ന ‘യുവജന യാത്ര’ സമാപിക്കുകയാണ്.
ആച്ചി ഉയരെ കെട്ടിയ, അവനേറെ പ്രിയപ്പെട്ട പതാകയുമേന്തി പതിനായിരങ്ങൾ സമ്മേളിക്കുകയാണ്.!

ഒരുപാടുപേരുടെ വിയർപ്പിൻെറയും അധ്വാനത്തിൻെറയും ത്യാഗത്തിൻെറയും ഫലമാണ് മുസ്ലിം യൂത്ത് ലീഗിൻെറ യുവജന യാത്ര.!

അവരെടെയെല്ലാം സംഭാവനകൾ വിലപ്പെട്ടതെങ്കിലും… പ്രിയപ്പെട്ട ആച്ചീീീീ…
നീ നൽകിയതിനേക്കാൾ വലുതായൊന്നും മറ്റാർക്കും നൽകാൻ കഴിയില്ലല്ലോ…
നീ പകുത്തു നൽകിയത് നിൻെറ
ഉയിരു തന്നെയായിരുന്നുവല്ലോ..!!

#ആച്ചീീീ
#നികത്താനാവാത്ത_നഷ്ടമല്ലോ_നീ
allahummaAfirlahu varhamhu…
yaa rabbal aalameen…🌟

ചന്ദ്രിക വെബ് ഡെസ്‌ക്‌: