X

ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’;കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ചു

കമ്പനിയുടെ പേര് മാറ്റി ഫേസ്ബുക്ക്. ഇനിമുതൽ മെറ്റ എന്ന പേരിൽ അറിയപ്പെടും.കമ്പനി ഡെവലപ്പർമാരുടെ വാർഷിക യോഗത്തിൽ കമ്പനി സി ഇ ഓ മാർക്ക് സുക്കർബർഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ മെറ്റ എന്ന കമ്പനിക്കു കീഴിൽ ആകും സാമൂഹ്യ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവ.

സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് വെർച്വൽ റിയാലിറ്റി തുടങ്ങിയ പുത്തൻ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പേര് മാറ്റിയത്.പുതിയ ഒരു ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സുക്കർബർഗ് പറയുന്നു.

മെറ്റ’ എന്നാല്‍ ഒരു ഗ്രീക്ക് വാക്കാണ് ഇംഗ്ലീഷില്‍ ബിയോണ്ട് അഥവാ അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം എന്നാണ് അര്‍ത്ഥം

Test User: