ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് ലൈക്കിന്റെ എണ്ണം മറച്ചുവെയ്ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സോഷ്യല്‍മീഡിയയായ ഫെയ്‌സ്ബുക്ക്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെയ്ക്കുന്നത് ഫോട്ടോ ആണെങ്കിലും കുറിപ്പാണെങ്കിലും, കാണുന്ന മറ്റു ഉപയോക്താക്കള്‍ ഇടുന്ന ലൈക്കിന്റെ എണ്ണം മറച്ചുവെയ്ക്കാനുള്ള സംവിധാനമാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള ഇന്‍സ്റ്റാഗ്രാമിലും ഫീച്ചര്‍ അവതരിപ്പിക്കും.
ഉപയോക്താക്കളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്ക് നടപടിക്ക് ഒരുങ്ങുന്നത്.ഇന്‍സ്റ്റാഗ്രാമില്‍ 2019ല്‍ തന്നെ ലൈക്ക് മറച്ചുവെയ്ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ചിലര്‍ ഇതിനെ സ്വാഗതം ചെയ്തപ്പോള്‍, മറ്റു ചിലര്‍ സോഷ്യല്‍മീഡിയയുടെ ആവേശം നഷ്ടപ്പെടുമെന്ന് പരാതിപ്പെട്ടു. അന്ന് ലൈക്ക് മറച്ചുവെയ്ക്കാനോ, മറച്ചുവെയ്ക്കാതിരിക്കാനോയുള്ള ഓപ്ഷന്‍ നല്‍കിയിരുന്നില്ല.