മലപ്പുറം: ചെലോല്‍ത് ശെര്യാവും ചെലോല്‍ത് ശര്യാവൂല എന്ന വാക്കുകളിലൂടെ ശ്രദ്ധേയനായ ഫായിസ് മോന്റെ വീട് മുസ്‌ലിം ലീഗുകാര്‍ ആക്രിച്ചു എന്ന വാര്‍ത്ത ശരിയല്ലെന്ന് കുടുംബം. റോഡില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയുണ്ടായി എന്നും വീടിനോ സാധന സാമഗ്രികള്‍ക്കോ കേടുപാടുകള്‍ ഇല്ല എന്നും കുടുംബം വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പു ദിനമാണ് കള്ളപ്രചാരണവുമായി സിപിഎം രംഗത്തെത്തിയിരുന്നത്. സൈബര്‍ സഖാക്കള്‍ അടിച്ചിറക്കിയ വാര്‍ത്ത പിവി അന്‍വര്‍ എംഎല്‍എ ഷെയര്‍ ചെയ്യുകയും ചെയ്തു. പ്രതിഷേധം പ്രതിഷേധം, താലിബാനിസം തുലയട്ടെ എന്ന തലക്കെട്ടോടെയാണ് അന്‍വര്‍ ഇതു ഷെയര്‍ ചെയ്തത്.
ഫായിസിന്റെ അയല്‍വാസി ശിഹാബ് കുഴിഞ്ഞോളം പറയുന്നതിങ്ങനെ: കലാശക്കൊട്ടിന്റെ സമയത്ത് റോഡില്‍ നടന്ന ചെറിയൊരു കശപിശയാണ് വീട് ആക്രമിച്ചു എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. കശപിശ നടക്കുമ്പോള്‍ സി.പി.എമ്മുകാരനായ മുജീബ് എന്നൊരാള്‍ ഫായിസിന്റെ വീടിനു മുകളില്‍ കയറി വീഡിയോ പകര്‍ത്തുകയായിരുന്നു.’
വീടിനു മുന്നില്‍ കുറച്ചാളുകള്‍ കൂടി നില്‍ക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ലീഗുകാര്‍ ഫായിസിന്റെ വീട് ആക്രമിച്ച് ട്രോഫികള്‍ വലിച്ചെറിഞ്ഞു എന്നൊക്കെയുള്ള നുണകളാണ് സഖാക്കള്‍ പ്രചരിപ്പിച്ചത്.