X

ഗുജറാത്ത് കൂട്ടക്കൊല കേസിലെ അനുകൂല വിധി; മായ കൊട്‌നാനിയെ രാജ്യ സഭയിലേക്ക് പരിഗണിക്കാനൊരുങ്ങി ബി.ജെ.പി

ഗുജറാത്ത് വംശഹത്യക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്്‌നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ റിപ്പോര്‍ട്ട്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍.

ആഗസ്റ്റ് മാസത്തില്‍ രാജ്യസഭയിലേക്ക് ഗുജറാത്തില്‍ നിന്നുള്ള രണ്ട് ഒഴിവുകള്‍ ഒന്നിലേക്ക് മായ കൊട്‌നാനിയെ പരിഗണിച്ചേക്കുമെന്ന് സൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തതായി അറിയപ്പെട്ടിരുന്ന കൊട്‌നാനിക്ക് സ്വീകരണം നല്‍കുന്ന കാര്യവും ബി.ജെ.പി ആലോചിക്കുന്നുണ്ട്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട സമയത്ത് തന്നെ കൊട്‌നാനിയെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത് മോദിയായിരുന്നു. തുടര്‍ന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അവര്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു.

നരോദ ഗാം കൂട്ടക്കൊലക്കേസില്‍ മായ കൊട്‌നാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി തുടങ്ങിയ 68 പ്രതികളെയാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ സ്‌പെഷ്യല്‍ കോടതി വെറുതെവിട്ടത്. വനിത ശിശുക്ഷേമ മന്ത്രിയായിരിക്കെ മായ കൊട്‌നാനിയുടെ നേതൃത്വത്തിലുള്ള അക്രമികള്‍ നരോദ ഗാമില്‍ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നാണ് കേസ്.

കൂട്ടക്കൊല നടന്ന എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. വിചാരണ വേളയില്‍ 18 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ബാക്കിയുണ്ടായിരുന്ന 68 പേരെയാണ് കോടതി ഇപ്പോള്‍ വെറുതെ വിട്ടത്.

webdesk13: